ടാവി ശസ്ത്രക്രിയയ്ക്കു വിധേയായ രോഗി ആശുപത്രിവിട്ടു
1266042
Wednesday, February 8, 2023 10:28 PM IST
ഗാന്ധിനഗര്‍: ആധുനിക ശസ്ത്രക്രിയ ടാവി ശസ്ത്രക്രിയയ്ക്ക് വിധേയയായ അടൂര്‍ തെങ്ങമം കിഴക്കേ ഹരിവിലാസത്തില്‍ തുളസീധര കുറുപ്പിന്റെ ഭാര്യയും പത്തനംതിട്ട അടൂര്‍ പള്ളിക്കല്‍ ഡിവിഷന് അംഗവുമായിരുന്ന സുധാകുറുപ്പ് (61) ആശുപത്രി വിട്ടു. ശസ്ത്രക്രിയക്ക് വിധേയമാക്കി ചുരുങ്ങിയ ദിവസം കൊണ്ട് പൂര്‍ണ ആരോഗ്യവതിയായി മടക്കി അയച്ച കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. വി.എല്‍. ജയപ്രകാശ്, ആശുപത്രി സൂപ്രണ്ടും ഹൃദയശസ്ത്രക്രിയ മേധാവിയുമായ
ഡോ. ടി.കെ. ജയകുമാര്‍, മറ്റ് ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍, പിആര്‍ഒ തുടങ്ങിയവർക്കു തൊഴുകൈയ്യോടെ നന്ദി പറഞ്ഞാണ് സുധാകുറുപ്പ് ആശുപത്രി വിട്ടത്.
സ്ലാബ് തെന്നിമാറി ഓടയിൽ
ചുങ്കപ്പാറ: ചാലാപ്പള്ളി - കോട്ടാങ്ങൽ ബാസ്റ്റോ റോഡ് രണ്ടാം ഭാഗത്തിൽ ചുങ്കപ്പാറ ജംഗ്ഷനിൽ കേരള ഗ്രാമീണ ബാങ്കിനു സമീപവും തടത്തേൽ ബിൽഡിംഗ്സിനു മുൻവശത്തും ഓടയുടെ മൂടികൾ തകർന്നതിനാൽ അപകടങ്ങൾ നിരന്തരം ഉണ്ടാകുന്നു.
റോഡ് ഉന്നത നിലവാരത്തിൽ പുനർ നിർമിച്ചപ്പോൾ അശാസ്ത്രീയമായി നിർമിച്ച ഓടകൾക്ക് മുകളിലെ മൂടികൾ ഇട്ടത് തെന്നിമാറിയാണ് അപകടങ്ങൾ സംഭവിക്കുന്നത്.
ബാങ്ക്, എടിഎം, വ്യാപാര സ്ഥാപനങ്ങൾ, ലാബ്, ആശുപത്രി എന്നിവിടങ്ങളിൽ എത്തുന്നവർ സ്കൂൾ കുട്ടികൾ നിരന്തരം ഓടയിൽ വിണ് അപകടത്തിൽപെടുന്നതു പതിവായി.