ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വം: ചെ​റു​കോ​ല്‍ ജേ​താ​ക്ക​ള്‍
Monday, December 5, 2022 10:37 PM IST
ഇ​ല​ന്തൂ​ര്‍: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ബ്ലോ​ക്ക് കേ​ര​ളോ​ത്സ​വ​ത്തി​ല്‍ ചെ​റു​കോ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​വ​റോ​ള്‍ കി​രീ​ടം നേ​ടി. 15 ക​ലാ​കാ​യി​ക മ​ത്സ​ര ഇ​ന​ങ്ങ​ളി​ല്‍ അ​ഞ്ഞൂ​റോ​ളം മ​ത്സ​രാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു.
കോ​ഴ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി. അ​ന്ന​മ്മ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ. ​ഇ​ന്ദി​രാ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​ജ​യി​ക​ള്‍​ക്ക് ആ​റ​ന്മു​ള സി​ഐ സി.​കെ. മ​നോ​ജ് സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ച്ചു. ചെ​റു​കോ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. സ​ന്തോ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സാം ​പി. തോ​മ​സ്, സാ​ലി ലാ​ലു പു​ന്ന​ക്കാ​ട്, സാ​റാ​മ്മ ഷാ​ജ​ന്‍, ശ്രീ​വി​ദ്യ, കെ.​ആ​ര്‍. അ​നീ​ഷ, ജി​ജി ചെ​റി​യാ​ന്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.