എംസിവൈഎം വാഹന വിളംബരറാലി ഇന്ന്
1226570
Saturday, October 1, 2022 10:54 PM IST
പത്തനംതിട്ട: മലങ്കര സുറിയാനി കത്തോലിക്ക സഭ യുവജനപ്രസ്ഥാനം (എംസിവൈഎം) സഭാതല യുവജന ദിനാഘോഷത്തിന്റെ മുന്നോടിയായുള്ള വിളംബര റാലി ഇന്നു നടക്കും. പത്തനംതിട്ട ഭദ്രാസനത്തിന്റെ ആതിഥേയത്വത്തിൽ ആനന്ദപ്പള്ളി ദേവാലത്തിൽ ഒന്പതിനാണ് യുവജനസംഗമം നടക്കുന്നത്.
ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽനിന്ന് ആനന്ദപ്പള്ളി ദേവാലയത്തിലേക്കാണ് വാഹന വിളംബര റാലി. പത്തനംതിട്ട വൈദിക ജില്ലാ വികാരി ഫാ. ഏബ്രഹാം മണ്ണിൽ റാലി ഫ്ലാഗ് ഓഫ് ചെയ്യും. വിളംബര റാലി ആനന്ദപ്പള്ളി ദേവാലയത്തിൽ എത്തിയശേഷം പന്തളം വൈദിക ജില്ലാ വികാരി റവ. ഡാനിയേൽ കുഴിത്തടത്തിൽ കോർ എപ്പിസ്കോപ്പ എംസിവൈഎം പതാക ഉയർത്തും.