കാ​തോ​ലി​ക്കേ​റ്റ് എ​ച്ച്എ​സ്എ​സ് ക്ല​ബു​ക​ളു​ടെ​യും കോ​ർ​ട്ടു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം ഇ​ന്ന്
Thursday, September 29, 2022 10:29 PM IST
പ​ത്ത​നം​തി​ട്ട: കാ​തോ​ലി​ക്കേ​റ്റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​വി​ധ ക്ല​ബു​ക​ളു​ടേ​യും പു​തു​താ​യി നി​ർ​മി​ച്ച വോ​ളി​ബോ​ൾ കോ​ർ​ട്ടി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ്‌ 2.30ന് ​സ്കൂ​ൾ ന​വ​തി​സ്മാ​ര​ക ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കാ​തോ​ലി​ക്കേ​റ്റ് ആ​ൻ​ഡ് എം​ഡി സ്കൂ​ൾ​സ് കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഡോ. ​ഗ​ബ്രി​യേ​ൽ മാ​ർ ഗ്രി​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ക്കും.
ആ​ർ​ട്‌​സ് ക്ല​ബി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​ശ​സ്ത സി​നി​മാ​താ​രം നി​യ ശ​ങ്ക​ര​ത്തി​ൽ ന​ട​ത്തും. സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഫാ. ​ബി​ജു തോ​മ​സ് പ​റ​ന്ത​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സ​ക്കീ​ർ ഹു​സൈ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. സോ​ഫ്റ്റ്ബോ​ൾ ഇ​ന്ത്യ​ൻ ടീം ​അം​ഗ​വും പൂ​ർ​വ​വി​ദ്യാ​ർ​ഥി​യു​മാ​യ റി​ജു വി. ​റെ​ജി​യെ അ​നു​മോ​ദി​ക്കും. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ കു​മാ​ർ പ്ര​സം​ഗി​ക്കും. എ​ൻ​എ​സ്എ​സ് സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ് യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന "സ​ഹ​പാ​ഠി​ക്കൊ​രു ഭ​വ​നം' പ​ദ്ധ​തി​യു​ടെ ഫ​ണ്ട്‌ ശേ​ഖ​ര​ണ ഉ​ദ്ഘാ​ട​ന​വും ന​ട​ക്കും.
ഉ​ദ്ഘാ​ട​ന​ത്തെ​ത്തു​ട​ർ​ന്നു വോ​ളി​ബോ​ൾ പ്ര​ദ​ർ​ശ​ന​മ​ത്സ​രം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നു സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജേ​ക്ക​ബ് ജോ​ർ​ജ് കു​റ്റി​യി​ൽ അ​റി​യി​ച്ചു.