അ​ടൂ​ര്‍ ന​ഗ​ര​ത്തി​ല്‍ പൈ​പ്പ് പൊ​ട്ട​ല്‍ പ​തി​വാ​യി
Thursday, September 29, 2022 10:24 PM IST
അ​ടൂ​ര്‍: അ​ടൂ​രി​ല്‍ പൈ​പ്പ് പൊ​ട്ട​ല്‍ തു​ട​ര്‍​ക്ക​ഥ​യാ​കു​ന്നു. ന​ഗ​ര​വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡ​രി​കി​ല്‍ പൂ​ട്ടു​ക​ട്ട പാ​കാ​ന്‍ മ​ണ്ണു നീ​ക്കി​യ ഭാ​ഗ​ത്ത് അ​ഞ്ചി​ട​ത്താ​ണ് പൈ​പ്പ് പൊ​ട്ടി​യ​ത്. സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​നി​ല്‍ ആ​ഷാ ഫാ​ന്‍​സി​ക്ക് മു​ന്‍​വ​ശം മു​ത​ല്‍ കി​ഴ​ക്കോ​ട്ടു​ള്ള ഭാ​ഗ​ങ്ങ​ളി​ലാ​ണ് പൈ​പ്പ് പൊ​ട്ടി​യ​ത്.
ചി​ര​ണി​ക്ക​ലി​ല്‍ നി​ന്ന് ടൗ​ണി​ലെ​ക്ക് വെ​ള്ളം എ​ത്തു​ന്ന പൈ​പ്പാ​ണ് പൊ​ട്ടി​യ​ത്. മ​ണ്ണെ​ടു​ത്ത ഭാ​ഗ​ത്ത് പൈ​പ്പ് പൊ​ട്ടി​യ​തി​നെ​ത്തു​ട​ര്‍​ന്ന് നി​ര​വ​ധി ത​വ​ണ പ്ര​ധാ​ന ജ​ല​വി​ത​ര​ണ​വും ത​ട​സ​പ്പെ​ട്ടു. പാ​ല​ത്തോ​ടു ചേ​ര്‍​ന്ന പ്ര​ധാ​ന പൈ​പ്പ് ലൈ​നി​ലു​ണ്ടാ​കു​ന്ന ത​ക​രാ​റു കാ​ര​ണം പാ​ലം പ​ണി​യും ടൗ​ണ്‍ റോ​ഡ് ടാ​റിം​ഗി​നും കാ​ല​താ​മ​സം നേ​രി​ട്ടി​രു​ന്നു. ഇ​ര​ട്ട​പ്പാ​ല​ത്തി​ന്‍റെ പ​ണി​ക​ളും ടൗ​ണ്‍ റോ​ഡ് ടാ​റിം​ഗി​ന്‍റെ ഭാ​ഗ​മാ​യി പു​തി​യ ജ​ല​വി​ത​ര​ണ പൈ​പ്പ് ലൈ​ന്‍ ഇ​ട്ടെ​ങ്കി​ലും പൈ​പ്പ് പൊ​ട്ട​ലി​ന് പ​രി​ഹാ​ര​മാ​യി​ല്ല.