താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി യോ​ഗ​ത്തി​ന് ന​ഗ​ര​സ​ഭ ഹാ​ൾ വി​ട്ടു​ന​ൽ​കും
Wednesday, September 28, 2022 10:14 PM IST
‌പ​ത്ത​നം​തി​ട്ട: കോ​ഴ​ഞ്ചേ​രി താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗ​ങ്ങ​ൾ ചേ​രു​ന്ന​തി​ന് കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ അ​നു​വ​ദി​ക്കു​ന്ന​തി​ന് ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു. താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി ചേ​രാ​ൻ വേ​ദി​ക​ൾ ഇ​ല്ലാ​തെ വാ​ട​ക​യ്ക്കു സ്ഥ​ല​മെ​ടു​ത്തും താ​ലൂ​ക്ക് ഓ​ഫീ​സ് വ​രാ​ന്തയിൽ പോ​ലും ചേ​രു​ന്ന അ​വ​സ്ഥ​യാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ആ​ധു​നി​ക രീ​തി​യി​ൽ പ​ണി​ക​ഴി​പ്പി​ച്ച കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ അ​നു​വ​ദി​ക്കു​ന്ന​തി​ന് താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നോ​ട് അ​ഭ്യ​ർ​ഥി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് വി​ഷ​യം കൗ​ൺ​സി​ലി​ൽ ച​ർ​ച്ച ചെ​യ്ത​ത്. വി​ക​സ​ന​സ​മി​തി​യു​ടെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ൾ ഇ​ല്ലാ​ത്ത​പ​ക്ഷം എ​ല്ലാ​മാ​സ​വും ആ​ദ്യ​ത്തെ ശ​നി​യാ​ഴ്ച സൗ​ജ​ന്യ​മാ​യി ഹാ​ൾ വി​ട്ടു​ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്.