നേ​താ​ക്ക​ള്‍ ശു​ശ്രൂ​ഷ​ക​രാ​കേ​ണ്ട​വ​ര്‍: ക​ർ​ദി​നാ​ൾ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി
Monday, September 26, 2022 10:34 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: സു​വി​ശേ​ഷ​ത്തി​ല്‍ വി​ശ്വസി​ക്കു​ന്ന​വ​രു​ടെ അ​ട​യാ​ള​മാ​യ ശു​ശ്രൂ​ഷ​യു​ടെ മ​നോ​ഭാ​വം ശ​രി​യാ​യ ക്രൈ​സ്ത​വ ​നേ​തൃ​ത്വ​ത്തി​ന്‍റെ മു​ഖ​മു​ദ്ര​യാ​ണെ​ന്ന് സീ​റോ മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും സേ​വ​ന വി​ഭാ​ഗ​ങ്ങ​ളു​ടെ​യും രൂ​പ​താ​ത​ല ഭാ​ര​വാ​ഹി​ക​ളി​ല്‍​നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ളു​ടെ സം​ഗ​മം കാ​ഞ്ഞി​ര​പ്പ​ള്ളി പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​റി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മാ​ര്‍ ആ​ല​ഞ്ചേ​രി.
സ്വ​ര്‍​ഗീ​യ തീ​ർ​ഥാ​ട​ന​ത്തി​ല്‍ സ​ഹ​യാ​ത്രി​ക​രെ പ​രി​ഗ​ണി​ക്കു​ക​യും അ​വ​രെ വി​ന​യ​ത്തോ​ടെ ശ്ര​വി​ക്കു​ക​യും ചെ​യ്യു​ന്ന​വ​രാ​കാ​നാ​യി വി​ളി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന ന​മ്മ​ള്‍ സ​ഹോ​ദ​ര​ങ്ങ​ളെ ഉ​ള്‍​ക്കൊ​ള്ളു​ക​യും അ​വ​ര്‍​ക്കാ​വ​ശ്യ​മാ​യ​വ ശു​ശ്രൂ​ഷാ​മ​നോ​ഭാ​വ​ത്തോ​ടെ നി​ര്‍​വ​ഹി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് മാ​ർ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി ഓ​ര്‍​മി​പ്പി​ച്ചു.
പ്രാ​ദേ​ശി​ക സ​ഭ​യി​ലെ സു​വി​ശേ​ഷ​ത്തി​ന്‍റെ ശു​ശ്രൂ​ഷ കൂ​ട്ടു​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ നി​ര്‍​വ​ഹി​ക്കാ​ന്‍ ന​മു​ക്ക് ക​ട​മ​യു​ണ്ടെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാര്‍ ജോ​സ് പു​ളി​ക്ക​ല്‍ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ല്‍ ഉ​ദ്‌​ബോ​ധി​പ്പി​ച്ചു.
രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ റ​വ.​ഡോ. ജോ​സ​ഫ് വെ​ള്ള​മ​റ്റ​ത്തി​ൽ ആ​മു​ഖ സ​ന്ദേ​ശം ന​ൽ​കി. കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്‌​സ് കോളജ് ച​രി​ത്ര വി​ഭാ​ഗം മേ​ധാ​വി ബി​നോ പെ​രു​ന്തോ​ട്ടം ആ​നു​കാ​ലി​ക വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ച് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി ച​ര്‍​ച്ച​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. സ​മ്മേ​ള​ന​ത്തി​ലെ സം​വാ​ദ സ​ദ​സി​ല്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി​യോ​ട് സ​മ്മേ​ള​നാം​ഗ​ങ്ങ​ള്‍ സം​വ​ദി​ക്കു​ക​യും ആ​ശ​യ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു. സം​വാ​ദ​സ​ദ​സി​ല്‍ രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​ബോ​ബി അ​ല​ക്‌​സ് മ​ണ്ണം​പ്ലാ​ക്ക​ല്‍ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​രെ പ്ര​തി​നി​ധീ​ക​രി​ച്ച് രൂ​പ​ത മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ജി​ജി ജേ​ക്ക​ബ് പു​ളി​യം​കു​ന്നേ​ല്‍ ന​ന്ദി​യ​ര്‍​പ്പി​ച്ചു.
വി​കാ​രി ജ​ന​റാ​ള്‍ റ​വ.​ഡോ. കു​ര്യ​ന്‍ താ​മ​ര​ശേ​രി, സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ല്‍ വി​കാ​രി ആ​ര്‍​ച്ച് പ്രീ​സ്റ്റ് ഫാ. ​വ​ര്‍​ഗീ​സ് പ​രി​ന്തി​രി​ക്ക​ല്‍, പ്രൊ​ക്കു​റേ​റ്റ​ര്‍ ഫാ. ​ഫി​ലി​പ്പ് ത​ട​ത്തി​ല്‍, സി​ബി​സി​ഐ ലെ​യ്റ്റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ഷെ​വ. അ​ഡ്വ.​വി.​സി. സെ​ബാ​സ്റ്റ്യ​ന്‍, വൈ​ദി​ക​ര്‍, സ​ന്യ​സ്ത​ര്‍, സം​ഘ​ട​ന-​പ്ര​സ്ഥാ​നം-​സേ​വ​ന വി​ഭാ​ഗ പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​ര്‍ പ​ങ്കെ​ടു​ത്തു.