പ്രീ ​പ്രൈ​മ​റി വി​ദ്യാ​ല​യം ഉ​ദ്ഘാ​ട​നം ഇ​ന്ന്
Sunday, September 25, 2022 10:48 PM IST
മ​ല്ല​പ്പ​ള്ളി: ക​ല്ലൂ​പ്പാ​റ ജി​എ​ൽ​പി​എ​സി​ലെ പ്രീ ​പ്രൈ​മ​റി വി​ദ്യാ​ല​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു 2.30ന് ​മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.
ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൂ​സ​ൺ തോം​സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​രാ​റു​കാ​ര​ൻ അ​ഭി​ലാ​ഷ് ഉ​ണ്ണി​യെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ച​ന്ദ്ര​മോ​ഹ​നും മു​ൻ പ്ര​ഥ​മാ​ധ്യാ​പ​ക​ൻ സു​കു​മാ​ര​ൻ നാ​യ​രെ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം രാ​ജി പി. ​രാ​ജ​പ്പ​നും ആ​ദ​രി​ക്കും. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം സി.​കെ. ല​താ​കു​മാ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​മ്പി​ളി പ്ര​സാ​ദ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ചെ​റി​യാ​ൻ മ​ണ്ണ​ഞ്ചേ​രി, ഡി​ഡി​ഇ രേ​ണു​ക ഭാ​യി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. 2021-22 സ്റ്റാ​ർ​സ് വാ​ർ​ഷി​ക പ​ദ്ധ​തി പ്ര​കാ​രം സ​മ​ഗ്ര ശി​ക്ഷ കേ​ര​ളം 10 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ്രീ ​പ്രൈ​മ​റി വി​ദ്യാ​ല​യം പൂ​ർ​ത്തീ​ക​രി​ച്ച​ത്.