സ്കൂളുകളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കും: മന്ത്രി ജെ. ചിഞ്ചുറാണി
1466136
Sunday, November 3, 2024 6:29 AM IST
അഞ്ചൽ: സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍ഗണന നല്‍കുമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി. ചണ്ണപ്പേട്ട മാര്‍ത്തോമ ഹൈസ്കൂളില്‍ മന്ത്രിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിക്കുന്ന പാചക പുരയുടെ ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പഞ്ചായത്ത് പ്രസിഡന്റ് എം. ജയശ്രീ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജി. പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ.സുധീർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ മിനി ഡാനിയേൽ, എം. മുരളി, ഗീതാ കുമാരി,
പഞ്ചായത്ത് അംഗങ്ങളായ ബിനു. സി ചാക്കോ, ഹസീന മനാഫ്, അമ്പിളി, ശോഭന, സ്കൂൾ ലോക്കൽ മാനേജർ ഫാ. സുനിത് മാത്യു, പ്രഥമ അധ്യാപിക ജെസികെ റെയ്ച്ചൽ, സ്റ്റാഫ് സെക്രട്ടറി ജിബിൻ തോമസ്, ജോത്സ്ന ചെറിയാൻ, ജനപ്രതിനിധികൾ, പൊതു പ്രവർത്തകർ, തുടങ്ങിയവർ പ്രസംഗിച്ചു.