ഹരിത കർമസേന 50 രൂപ വാങ്ങുന്നത് അവസാനിപ്പിക്കണം: കുണ്ടറ പൗരവേദി
1466496
Monday, November 4, 2024 6:43 AM IST
കുണ്ടറ: മാലിന്യ മുക്ത കേരളം സൃഷ്ടിക്കാനുള്ളസർക്കാരിന്റെ നടപടികളുടെ ഭാഗമായി ഹരിത കർമ സേന വീടുകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിന് 50 രൂപ കൂലി വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന് കുണ്ടറ പൗരവേദി യോഗം ആവശ്യപ്പെട്ടു. ആവശ്യമായ തുക അതത് പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നു കണ്ടെത്തണം.
പ്ലാസ്റ്റിക് മാലിന്യമുണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാ വീട്ടുകാരും ഹരിത കർമസേന പ്രവർത്തകർ എത്തുമ്പോൾ പ്രതിമാസം 50 രൂപ കൊടുക്കണമെന്ന് പറയുന്നത് നീതിക്കു നിരക്കുന്നതല്ല. വീടുകളിൽ നിന്ന് ഹരിതകർമസേനയുടെ പേരിൽ 50 രൂപ കൂലി വാങ്ങുന്ന നടപടി അവസാനിപ്പിക്കണമെന്ന് കുണ്ടറ പൗരവേദി ആവശ്യപ്പെട്ടു.
കുണ്ടറ പൗരവേദി പ്രസിഡന്റ് ഡോ. വെള്ളിമൺ നെൽസൺ അധ്യക്ഷത വഹിച്ചു. കെ.വി.മാത്യു, ഇ. ശശിധരൻ പിള്ള, മണി ചീരങ്കാവിൽ, ഡോ.എസ്. ശിവദാസൻ പിള്ള, പ്രഫ. എസ്. വർഗീസ്, അഡ്വ. ടി.എ. അൽഫോൻസ്, അൽഫോൺസ്, ജി. ബാബുരാജൻ, വി. അബ്ദുൽ ഖാദർ, നീലേശ്വരം സദാശിവൻ, ആനന്ദബാബു എന്നിവർ പ്രസംഗിച്ചു.