കോട്ടൂർ കുമ്പിൾമൂട്ടെ തോട് കരകവിഞ്ഞു
1466498
Monday, November 4, 2024 6:43 AM IST
കാട്ടാക്കട : കോട്ടൂർ കുമ്പിൽമൂട്ടെ തോട് കരകവിഞ്ഞു. കോട്ടൂർ വനമേഖലയിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി തുടർച്ചയായി പെയ്യുന്ന ശക്തമായ മഴയെ തുടർന്നാണ് ഇന്നലെ പുലർച്ചെ മുതൽ തോട് കരകവിഞ്ഞത്.
തോട് കരകവിഞ്ഞതോടെ പ്രദേശത്ത് വലിയ കൃശിനാശമാണ് സംഭവിച്ചതെന്ന് നാട്ടുകാർ പറയുന്നത്. ക്യഷിയിടങ്ങളിൽ തോട് കരകവിഞ്ഞതോടെ വെള്ളം കയറി.
വാഴപ്പള്ളി, ചപ്പാത്ത്, കുരുന്തരക്കോണം, പച്ചക്കാട്, വഞ്ചിക്കുഴി, നിലമ, പരുത്തിപ്പള്ളി, കാര്യോട്, പറണ്ടോട്, ആര്യനാട്, കൊക്കോട്ടേല, ഈഞ്ചപ്പുരി, കോട്ടയ്ക്കകം എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിലാണ് വെള്ളം കയറിയത്.
പലവീടുകളും ശക്തമായ മഴയിൽ ഏതുനിമിഷവും തകരുമെന്ന നിലയിലാണ്. ഈ തോട്ടിലെ വെള്ളം എത്തിച്ചേരുന്നത് കുമ്പിൾമൂട് തോട്ടിലേക്കാണ്. കുമ്പിൾമൂട് തോട്ടിൽ നിന്നും വെള്ളം കരമനയാറ്റിലാണ് എത്തിച്ചേരുന്നത്. തോട് കരകവിഞ്ഞതോടെ ആദിവാസി മേഖലകളിലേക്കുള്ള പാതയും വെള്ളത്തിനടിയിലായി.