ഇത്തിക്കരയിലെ അശാസ്ത്രീയ നിർമാണം : ആക്ഷൻ കൗൺസിൽ സമരം നടത്തി
1466494
Monday, November 4, 2024 6:43 AM IST
കൊട്ടിയം: ഇത്തിക്കര ജംഗ്ഷനിലെ അശാസ്ത്രീയമായ നാഷണൽ ഹൈവേ നിർമാണത്തിനെതിരെ ഇത്തിക്കര ആക്ഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന സമരത്തിന് പിന്തുണയുമായി ഐക്യദാർഢ്യ സമ്മേളനം നാഷണൽ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു ശ്യാം ഉദ്ഘാടനം ചെയ്തു.
നാഷണൽ യുവ ജനതാദൾ ജില്ലാ പ്രസിഡന്റ് സഫിൽ സുൽഫി അധ്യക്ഷത വഹിച്ചു. ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ പ്ലാക്കാട് ടിങ്കു ആമുഖ പ്രസംഗം നടത്തി.
ആക്ഷൻ കൗൺസിൽ ചെയർമാൻ മൈലക്കാട് സന്തോഷ് കുമാർ, ബിവിവിഎസ് ചാത്തന്നൂർ മേഖലാ സെക്രട്ടറി സിജു മനോഹരൻ, ഇത്തിക്കര ജുമാഅത്ത് പ്രസിഡന്റ് അബ്ദുൽ കരീം, സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. എസ്. ശശിധരൻ പിള്ള, ആർഎസ്പി ജില്ലാ കമ്മിറ്റിയംഗം വി. ശ്യാം മോഹൻ,
അൻസി, യുവജനതദൾ സംസ്ഥാന കമ്മിറ്റി അംഗം നിഖിൽ ബോസ്, എസ്. സന്തോഷ് കുമാർ, മോഹനൻ, സുധീഷ് ആദിച്ചനല്ലൂർ എന്നിവർ പ്രസംഗിച്ചു.