നല്ലിലയിൽ പിഎച്ച്സി അനുവദിക്കണം: നാഷണൽ ജനതാദൾ
1466501
Monday, November 4, 2024 6:43 AM IST
നല്ലില: നല്ലിലയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രം അനുവദിക്കണമെന്ന് നാഷണൽ ജനതാദൾ കുണ്ടറ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഏഴ് കിലോമീറ്റർ അകലെയുള്ള വാക്കനാട്, കുണ്ടറ പേരയം ആരോഗ്യ കേന്ദ്രത്തിലാണ് ചികിത്സ തേടിപോകുന്നത്.
ജനതാദൾ കുണ്ടറ നിയോജക മണ്ഡലം കമ്മിറ്റിയുടേയും സെക്യൂരിറ്റി വർക്കേഴ്സ് സെന്ററിന്റേയും സംയുക്ത കൺവൻഷൻ നല്ലില ഇൻഫന്റ് ജീസസ് സ്കൂൾ കോൺഫറൻസ് ഹാളിൽ നാഷണൽ ജനതാദൾ ജില്ലാ പ്രസിഡന്റ് കരവാളൂർ ജോർജ് ഉദ്ഘാടനം ചെയ്തു.സെക്യൂരിറ്റി വർക്കേഴ്സ് സെന്റർ സംസ്ഥാന സെക്രട്ടറി ഇടയം മുരളി അധ്യക്ഷത വഹിച്ചു.
എഴുത്തുകാരൻ മുരളി സഹ്യാദ്രി, പട്ടാഴി ശ്രീകുമാർ, ആർ. സോമൻ പിളള, ബെൻസിലി, കെ. ബിജു തുടങ്ങിയവർ പ്രസംഗിച്ചു.ഭാരവാഹികളായി കുണ്ടറ ആർ. സോമൻ പിള്ള -പ്രസിഡന്റ്, കെ. ബിജു നല്ലില, സ്മിത എൻ. കുണ്ടറ -സെക്രട്ടറിമാർ, രാജേന്ദ്രൻ പിള്ള, കേരള പുരം രാജൻ - വൈസ് പ്രസിഡന്റുമാർ, ശിവരാജൻ -ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.