മുക്കുപണ്ടം പണയം വച്ച് പണംതട്ടിയ കേസിലെ പ്രതി പിടിയിൽ
1466669
Tuesday, November 5, 2024 6:44 AM IST
കൊല്ലം: മുക്കുപണ്ടം പണയംവച്ച് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു പണം തട്ടിയെടുത്ത പ്രതി പിടിയിലായി. കായംകുളം കൃഷ്ണപുരം നന്ദാവനത്തിൽ ഉണ്ണികുട്ടൻ (33) ആണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്. ഒക്ടോബർ 30 ന് വവ്വാക്കാവ് പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തിൽ വ്യാജ ആധാർ കാർഡിന്റെ പകർപ്പ് നൽകി ഒരു പവൻ വരുന്ന മുക്കുപണ്ടം പണയപ്പെടുത്തി ഇയാൾ പണം തട്ടിയെടുക്കുകയായിരുന്നു.
തട്ടിപ്പ് മനസിലാക്കിയ ധനകാര്യ സ്ഥാപനത്തിലെ മാനേജർ പോലീസിൽ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളുടെ പേരിൽ നിരവധി മോഷണ കേസുകളും മറ്റുകേസുകളും നിലവിലുണ്ട്. ഓച്ചിറ പോലീസ് ഇൻസ്പെക്ടർ സുജാതൻ പിള്ള, എസ്ഐ നിയാസ്, എസ് സിപിഒ മാരായ അനു, കനീഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.