വിവിധ പദ്ധതികൾക്കായി വായ്പ; അപേക്ഷ ക്ഷണിച്ചു
1466500
Monday, November 4, 2024 6:43 AM IST
ചവറ: കെഎസ്ബിസിഡിസി കരുനാഗപ്പള്ളി താലൂക്കിൽ ഒബിസി, മത ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരിൽ നിന്ന് പദ്ധതികൾക്കായി വായ്പാ അപേക്ഷകൾ ക്ഷണിച്ചു.
മൂന്നുലക്ഷം രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനമുള്ള കുടുംബങ്ങളിലെ 18 നും 55 നും ഇടയിൽ പ്രായമുള്ള മുഖ്യ വരുമാന ദായകർക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിയ്ക്കാൻ
6-8 ശതമാനം പലിശ നിരക്കിൽ ആവശ്യമായ തുക ജാമ്യവ്യവസ്ഥയിൽ സ്വയം തൊഴിൽ പദ്ധതി പ്രകാരം അനുവദിയ്ക്കും.
വിദ്യാഭ്യാസ വായ്പ, ഭവന നിർമാണ വായ്പ, സുവർണ ശ്രീ, വിവാഹ ധന സഹായ വായ്പ, ബിസിനസ് ഡവലപ്മെന്റ് വായ്പ, വ്യക്തിഗത വായ്പ, വാഹന വായ്പ, ഉദ്യോഗസ്ഥർക്കായി ഗൃഹ പുനരുദ്ധാരണ വായ്പകൾ നൽകും.
കൂടുതൽ വിവരങ്ങൾക്കായി പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ കരുനാഗപ്പള്ളി ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടുക.ഫോൺ: 0476 - 2951037, 6282013846.