കായലിൽ മാലിന്യം തള്ളുന്നത് മത്സ്യ സമ്പത്തിന്റെ വളർച്ചയ്ക്ക് ഭീഷണി: അഡ്വ. അനീഷ് പടപ്പക്കര
1466504
Monday, November 4, 2024 6:43 AM IST
കുണ്ടറ: അഷ്ടമുടികായലിൽ മാലിന്യം തള്ളുന്നത് മത്സ്യ സമ്പത്തിന്റെ വളർച്ചയ്ക്ക് ഭീഷണി ഉയർത്തുന്നുവെന്ന് പേരയം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അനീഷ് പടപ്പക്കര.
അഷ്ടമുടി കായൽ മാലിന്യത്തിനെതിരേ അഷ്ടമുടി കായൽ സംരക്ഷണ സമിതി കുണ്ടറ കൈതകോടി കായൽ തീരത്ത് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കായൽ കൈയേറ്റം വ്യാപകമായി തുടരുകയാണെന്നും മത്സ്യത്തൊഴിലാളികളുടെ തൊഴിൽ സംരക്ഷണം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പഞ്ചായത്തംഗം ജോൺ കുമാർ അധ്യക്ഷത വഹിച്ചു. ആർ. പ്രകാശൻ പിള്ള, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എൻ. ഷേർലി, സംരക്ഷണ സമിതി ഭാരവാഹികളായ സാബു ബെനഡിക്ട്, ഷാജി പേരയം, മൈക്കിൾ ഏയ്ഡൻ, ബിജു ലൂയിസ് എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ മത്സ്യത്തൊഴിലാളികളായ എസ്. സെബാസ്, ജോൺസൺ, കീർത്തി, സ്മിത മോൾ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.