അമിതഭാരം കയറ്റിയ മണ്ണ് ലോറികൾ റോഡ് തകർത്തു
1466490
Monday, November 4, 2024 6:32 AM IST
പാരിപ്പള്ളി: അമിതഭാരം കയറ്റിയ മണ്ണ് ലോറികൾ വിലവൂർക്കോണം -ഇളംകുളം - പുത്തൻവിള പഞ്ചായത്ത് റോഡ് തകർത്തതായി പരാതി.
വട്ടക്കുഴി പാലവും അപകടത്തിലാണ്. ദേശീയപാതയുടെ പണിക്കാണ് പഞ്ചായത്ത് റോഡ് വഴി മണ്ണ് കൊണ്ടു പോകുന്നത്. 40 ടൺ ഓളം മണ്ണ് കൊണ്ട് പോയി റോഡ് തകർന്നു. തകർന്ന റോഡ് ബന്ധപ്പെട്ട റോഡ് വിഭാഗം ശരിയാക്കാനും നിയമ വിരുദ്ധ അമിതഭാര വാഹന ഓട്ടം അവസാനിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
റോഡ് വിഭാഗവും പഞ്ചായത്തും അടിയന്തര നടപടി സ്വീകരിക്കണമെന്ന് പാരിപ്പള്ളി കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.