ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ സൗജന്യതൊഴിൽ പരിശീലനം
1466495
Monday, November 4, 2024 6:43 AM IST
പാരിപ്പള്ളി: കേന്ദ്ര സർക്കാരിന്റെ സൗജന്യ സ്വയം തൊഴിൽ പരിശീലന പദ്ധതി പ്രകാരം വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ ബ്യൂട്ടീഷ്യൻ കോഴ്സ് ആരംഭിച്ചു. സ്കിൽ ഇന്ത്യയും ജൻശിക്ഷൻ സൻസ്ഥാനും സംയുക്തമായി നടത്തുന്ന മൂന്നു മാസത്തെ കോഴ്സിനു 20 പെൺകുട്ടികൾക്കാണ് അഡ്മിഷൻ ലഭിച്ചത്. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് സരിതാപ്രതാപ് ഉദ്ഘാടനം നിർവഹിച്ചു.
സ്നേഹാശ്രമം ചെയർമാൻ ബി. പ്രേമാനന്ദ് അധ്യക്ഷത വഹിച്ചു. ജൻശിക്ഷൺ സൻസ്ഥാൻ പ്രോഗ്രാം ഓഫീസർ പി. ജയകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
പള്ളിക്കൽ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷീബ, കല്ലുവാതുക്കൽ പഞ്ചായത്ത് അംഗം റീന മംഗലത്ത്, സ്കിൽ ഇന്ത്യ റിസോഴ്സ് പേഴ്സൺ ദീപ്തി, പ്രഫ. അജയ് പാരിപ്പള്ളി, സ്നേഹാശ്രമം ഡയറക്ടർ പത്മാലയം ആർ. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.