ഭരണഭാഷ പ്രശ്നോത്തരി വിജയികള്‍
1466145
Sunday, November 3, 2024 6:39 AM IST
കൊല്ലം: ഭരണഭാഷാ വാരാചാരണ ഭാഗമായി ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജീവനക്കാര്‍ക്കായി നടത്തിയ ഭരണഭാഷാ പ്രശ്നോത്തരിയിലെ വിജയികള്‍: ഒന്നാം സ്ഥാനം- ഡി. ദീപു (എല്‍എ സെക്ഷന്‍, കളക്ടറേറ്റ്), രണ്ടാം സ്ഥാനം- മുഹമ്മദ് മുഷ്താഖ് (ജില്ലാ കളക്ടറുടെ ഓഫീസ്),
മൂന്നാംസ്ഥാനം- അഖില വിജയന് (കൊല്ലം ആര്‍ഡിഒ ഓഫീസ്). കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഗാന്ധി പീസ് ഫൗണ്ടേഷന് സെക്രട്ടറി ജി.ആര്. കൃഷ്ണകുമാര്‍ പ്രശ്നോത്തരി നയിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം ഏഴിന് വാരാചരണ സമാപന ദിവസം ജില്ലാ കളക്ടര്‍ എന്‍. ദേവീദാസ് വിതരണം ചെയ്യും.