മഞ്ഞപ്പിത്തം: ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു
1437349
Friday, July 19, 2024 10:12 PM IST
കുളത്തൂപ്പുഴ: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി പെണ്‍കുട്ടി ആശുപത്രിയില്‍ മരിച്ചു. കുളത്തൂപ്പുഴ വില്ലുമല ആദിവാസി ഊരില്‍ ഗീതാഭവനില്‍ ഗണേശന്-ഗീത ദമ്പതികളുടെ മകള്‍ വിഷ്ണുപ്രിയ (24) ആണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.
കൊല്ലം ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് ടെക്നീഷ്യനായി താത്കാലിക ജോലി നോക്കി വരവെ ഏതാനും നാള് മുമ്പാണ് മഞ്ഞപിത്തം പിടിപെട്ടത്. വിവിധ ആശുപത്രികളില്‍ ചികിത്സ നടത്തിയെങ്കിലും കരള്‍ മാറ്റി വയ്ക്കുകയല്ലാതെ ജീവന് നിലനിര്‍ത്താന്‍ മറ്റ് മാര്‍ഗമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികളും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് കരള്‍മാറ്റ ശസ്ത്രക്രിയക്ക് ആവശ്യമായ തുക കണ്ടെത്താനുള്ള തീവ്രശ്രമത്തിലായിരുന്നു.
ഇതിനിടെ വിഷ്ണുപ്രിയയുടെ സ്ഥിതി വഷളാവുകയും മാതൃസഹോദരീ പുത്രന് മുകേഷ് കരള്‍ പകുത്തു നല്കി അടിയന്തര ശസ്ത്രക്രിയ നടത്തുകയും ചെയ്തുവെങ്കിലും ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ഥനകളും വിഫലമാക്കി കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു. സഹോദരി ശബരി പ്രിയ.