കു​ണ്ട​റ : പ​ള​ളി​മു​ക്ക് റെ​യി​ൽ​വേ മേ​ൽ​പ്പാ​ല നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ പ്ര​ദേ​ശ​ത്ത് അ​തി​ര​ട​യാ​ള ക​ല്ലു​ക​ൾ സ്ഥാ​പി​ച്ച് ഭൂ​മി​യേ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി പി.​സി.​വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ അ​റി​യി​ച്ചു. എ​ൻ.​കെ.​ പ്രേ​മ​ച​ന്ദ്ര​ൻ എം​പി​യു​ടെ​യും പി.​സി.​വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ​യു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി​യാ​യ ആ​ർ​ബി​ഡി​സി​കെ അ​തി​ര​ട​യാ​ള ക​ല്ലു​ക​ൾ സ്ഥാ​പി​ച്ചു തു​ട​ങ്ങി. ഒ​രാ​ഴ്ച്ച​യ്ക്കു​ള​ളി​ൽ അ​തി​ര​ട​യാ​ള ക​ല്ലു​ക​ൾ സ്ഥാ​പി​ച്ച​തി​ന്‍റെ അ​ലൈ​മെ​ന്‍റ് ഡ്രോ​യിം​ഗ് ത​ഹ​സീ​ൽ​ദാ​ർ​ക്ക് സ​മ​ർ​പ്പി​ക്കും.

പ​ദ്ധ​തി​യു​ടെ അ​വ​സാ​ന രൂ​പരേ​ഖ ത​യാ​റാ​ക്കി സ​മ​ർ​പ്പി​ട്ടു​ണ്ട്. പാ​ല​ത്തി​ന്‍റെ ആ​കെ നീ​ളം റോ​ഡ് ഭാ​ഗം വ​രെ 460 മീ​റ്റ​ർ. അ​തി​ൽ പാ​ല​ത്തി​ന്‍റെ നീ​ളം 376 മീ​റ്റ​റും. റെ​യി​ൽ​വേ​യു​ടെ ഭാ​ഗ​മാ​യി​ട്ടു​ള​ള മേ​ൽ​പ്പാ​ല ഭാ​ഗം 25 മീ​റ്റ​ർ, പാ​ല​ത്തി​ന്‍റെ വീ​തി 10 മീ​റ്റ​ർ, നി​ർ​മാ​ണ​ത്തി​നാ​യി ഏ​റ്റെ​ടു​ക്കു​ന്ന സ്ഥ​ല വി​സ്തീ​ർ​ണം193.44 സെ​ന്‍റാ​ണെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.