എ​ഴു​കോ​ൺ: നി​ര​വ​ധി മോ​ഷ​ണ​ കേ​സു​ക​ളി​ലെ പ്ര​തി അ​റ​സ്റ്റി​ൽ.​പാ​രി​പ്പ​ള്ളി പാ​മ്പു​റം കോ​ലാ​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ഗി​രീ​ഷ് (41 ) ആ​ണ് പി​ടി​യി​ലാ​യ​ത്. നെ​ടു​മ​ൺ​കാ​വി​ലെ ഒ​രു ഹോ​ട്ട​ലി​ൽ ജോ​ലി​ക്കാ​ര​നാ​യി​രു​ന്ന പ്ര​തി ക​ഴി​ഞ്ഞ​മാ​സം 50,000 രൂ​പ ക​ട​യി​ൽ നി​ന്നും മോ​ഷ്‌ടിച്ച​തി​ന് എ​ഴു​കോ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ​ പാ​ല​ക്കാ​ട് നി​ന്നാണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ലീ​സ് പ​റ​യു​ന്ന​ത് - ജോ​ലി ചെ​യ്യു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഉ​ട​മ​യു​ടെ വി​ശ്വാ​സം ആ​ർ​ജി​ച്ച​തി​നു​ശേ​ഷം മോ​ഷ​ണം ന​ട​ത്തി പോ​വു​ക​യാ​ണ് രീ​തി. മോ​ഷ​ണം, കൊ​ല​പാ​ത​ക​ശ്ര​മം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തിയാ​ണ്.

കൊ​ട്ടാ​ര​ക്ക​ര ഡി​വി​എ​സ്പി ബൈ​ജു കു​മാ​റി​ന്‍റെ നി​ർ​ദേശാ​നു​സ​ര​ണം എ​ഴു​കോ​ൺ എ​സ്എ​ച്ച്ഒ ​സു​ധീ​ഷ് കു​മാ​ർ, എ​സ്ഐമാ​രാ​യ ര​ജി​ത്ത്, സ​ന്തോ​ഷ് കു​മാ​ർ, മേ​രി മോ​ൾ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്രതിയെ അ​റ​സ്റ്റ് ചെ​യ്തത്.