തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ്: മത്സരം 1698 സീറ്റിലേക്ക്
1592053
Tuesday, September 16, 2025 6:36 AM IST
കൊല്ലം: തദ്ദേശസ്വയംഭരണസ്ഥാപന തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെ 1698 സീറ്റുകള്‍. ഇവയില്‍ പട്ടികജാതി/ വര്‍ഗം ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗത്തിലുമുള്ള സ്ത്രീകള്‍ക്ക് 867 സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. പട്ടികജാതി വിഭാഗത്തിനു 221 സംവരണ സീറ്റുകളും 123 സീറ്റുകള്‍ പട്ടികജാതിയില്‍പ്പെട്ട സ്ത്രീകള്‍ക്കു മാത്രമായി സംവരണം ചെയ്തിട്ടുണ്ട്. പട്ടികവര്‍ഗ വിഭാഗത്തിനു സംവരണം ചെയ്തിരിക്കുന്നതു രണ്ട് സീറ്റുകളാണ്.
ജില്ലയിലെ 68 ഗ്രാമപഞ്ചായത്തുകളില്‍ 1314 സീറ്റുകളുണ്ട്. ഇവയില്‍ പട്ടികജാതി/ വര്‍ഗം ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗത്തിലുമുള്ള സ്ത്രീകള്‍ക്ക് 672 സീറ്റുകള്‍ സംവരണം ചെയ്തിരിക്കുന്നു. 177 സീറ്റുകള്‍ പട്ടികജാതി വിഭാഗത്തിനും 100 സീറ്റുകള്‍ പട്ടികജാതി സ്ത്രീകളുടെ സംവരണ വിഭാഗത്തിനുമാണ്. ഗ്രാമപഞ്ചായത്തുകളില്‍ രണ്ട് സീറ്റുകളാണ് പട്ടികവര്‍ഗ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്നത്.
ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ ആകെ സീറ്റുകളുടെ എണ്ണം 166 ആണ്. ഇവയില്‍ പട്ടികജാതി/ വര്‍ഗം ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗത്തിലുമുള്ള സ്ത്രീകള്‍ക്ക് 85 സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. 22 സീറ്റുകള്‍ പട്ടികജാതിവിഭാഗത്തിനും 11 സീറ്റുകള്‍ പട്ടികജാതി സ്ത്രീകളുടെ സംവരണ വിഭാഗത്തിലുമാണ്.
ജില്ലാ പഞ്ചായത്തില്‍ 27 സീറ്റുകളാണുള്ളത്. ഇവയില്‍ പട്ടികജാതി/ വര്‍ഗം ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗത്തിലുമുള്ള സ്ത്രീകള്‍ക്ക് 14 സീറ്റുകള്‍ സംവരണം ചെയ്തിരിക്കുന്നു. പട്ടികജാതി വിഭാഗത്തിനു നാലു സീറ്റുകളും പട്ടികജാതി സ്ത്രീകള്‍ക്ക് രണ്ടു സീറ്റുകളും സംവരണം ചെയ്തിട്ടുണ്ട്.
ജില്ലയിലെ നാലു മുനിസിപ്പാലിറ്റികളില്‍ നിന്നായി 135 ഒഴിവുകളാണ് തെരഞ്ഞെടുപ്പിലൂടെ നികത്തേണ്ടത്. ഇവയില്‍ പട്ടികജാതി/വര്‍ഗം ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗത്തിലുമുള്ള സ്ത്രീകള്‍ക്കായി 68 സീറ്റും പട്ടികജാതി വിഭാഗത്തിന് 14 സീറ്റും സംവരണം ചെയ്തിട്ടുണ്ട്. പട്ടികജാതിയിലുള്‍പ്പെട്ട സ്ത്രീകള്‍ക്ക് മാത്രമായി സംവരണം ചെയ്തിരിക്കുന്നത് എട്ട് സീറ്റുകളാണ്.
കൊല്ലം കോര്‍പറേഷനില്‍ ആകെ 56 സീറ്റുകളാണുള്ളത്. ഇവയില്‍ പട്ടികജാതി/ വര്‍ഗം ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗത്തിലുമുള്ള സ്ത്രീകള്‍ക്കായി 28 സീറ്റുകള്‍ സംവരണം ചെയ്തിരിക്കുന്നു. പട്ടികജാതി വിഭാഗത്തിനായി നാല് സീറ്റും പട്ടികജാതിയിലുള്‍പ്പെട്ട സ്ത്രീകള്‍ക്ക് രണ്ട് സീറ്റുകളും സംവരണം ചെയ്തിട്ടുണ്ട്.