വ്യാപാരി വ്യവസായി ഏകോപനസമിതി കുടുംബസംഗമം സംഘടിപ്പിച്ചു
1591812
Monday, September 15, 2025 6:11 AM IST
കുളത്തൂപ്പുഴ : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കുളത്തൂപ്പുഴ യൂണിറ്റിന്റെ നേതൃത്വത്തിൽ കുടുംബസംഗമവും പൊതുയോഗവും ആദരിക്കൽ ചടങ്ങും നടന്നു. കുളത്തൂപ്പുഴ മാതാ ഓഡിറ്റോറിയത്തിൽ നടന്ന കുടുംബ സംഗമം കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പി. ലൈലാബീവി ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് ജോർജ് വർഗീസ് പുളിന്തിട്ട അധ്യക്ഷത വഹിച്ചു. തുടർന്ന് ചെറുകിട വ്യാപാര മേഖലനേരിടുന്നപ്രശ്നങ്ങളും പ്രതിസന്ധികളും പരിഹരിക്കുന്നതിനുള്ള മാർഗങ്ങളും എന്ന വിഷയത്തിൽ ചർച്ച നടന്നു.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ, നിയോജ കമണ്ഡലം പ്രസിഡന്റ് ഇടമുളയ്ക്കൽ കെ. ഗോപാലകൃഷ്ണൻ, ജില്ലാ ട്രഷറർ എസ്. കബീർ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പ്രസാദ് കോടിയാട്ട്, ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റെജി ഉമ്മൻ, റീനാ ഷാജഹാൻ, എസ്. ഗോപകുമാർ, കുളത്തൂപ്പുഴ സലിം, സാബു എബ്രഹാം, എ. ഷാനവാസ്, എ. ഷെരീഫുദീൻ, സി. ഹരിലാൽ തുടങ്ങിയവർ പ്രസംഗിച്ചു.
മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും, മുൻ കാലസമിതി ഭാരവാഹികളെയും, വിവിധമേഖലയിൽ കഴിവു തെളിയിച്ചവരെയും ചടങ്ങിൽ ആദരിച്ചു.