മഴ: കൊട്ടാരക്കര പുലമണിൽ വെള്ളക്കെട്ട്
1339273
Friday, September 29, 2023 11:35 PM IST
കൊട്ടാരക്കര: പുലമൺ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം എം സി റോഡിൽ ഓടകൾ നിറഞ്ഞു മലിനജലവും മഴവെള്ളവും നിറഞ്ഞു വെള്ളക്കെട്ട്. ഓടകൾ മൂലം മഴവെള്ളം ഒഴുകി പോകാതെ ഓടകൾ അടഞ്ഞുകിടക്കുന്നതുമൂലം മലിന ജലവും മാലിന്യവും എം സി റോഡ് നിറഞ്ഞൊഴുകുകയാണ്.നൂറു കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡിൽ മലിനജലം കാൽനടയ യാത്രക്കാരിലേക്ക് അടിച്ചു തെറിപ്പിക്കുന്നു.
സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ കച്ചവടം സാധിക്കാത്ത നിലയിലാണ് വാഹനങൾ മലിന ജലം തെറിപ്പിക്കുന്നത് .പലരും ഓടയുടെ കുഴികൾ കാണാതെ കുഴിയിൽ വീഴുന്ന അവസ്ഥയിലുമാണ് . നഗരസഭയും എം സി റോഡ് അഥോറിറ്റിയും അടിയന്തിരമായി അറ്റകുറ്റ പണി നടത്തി ഓടകൾ ശരിയാക്കി വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.