ചാരായവും കോടയുമായി ഒരാൾ അറസ്റ്റിൽ
1572230
Wednesday, July 2, 2025 6:23 AM IST
കൊല്ലം: എഴുകോണിലെ എക്സൈസ് സംഘം പുത്തൂർ കാരിക്കലിൽ നടത്തിയ പരിശോധനയിൽ ചാരായവും കോടയുമായി ഒരാളെ അറസ്റ്റ് ചെയ്തു. പുത്തൂർ കാരിക്കൽ മാനാവിറ കുഴിവിള വീട്ടിൽ രാജപ്പനാണ് അറസ്റ്റിലായത്.
ഇയാളിൽ നിന്ന് എട്ട് ലിറ്റർ ചാരായവും 260 ലിറ്റർ കോടയും കണ്ടെടുത്തു. ഇൻസ്പെക്ടർ സി.സാജ െ ന്റ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് നടത്തിയത്. ഇതേ സംഘം എഴുകോണിൽ നടത്തിയ പരിശോധനയിൽ 27 സെന്റീമീറ്റർ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. ഈ സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.