കൊ​ല്ലം: ദേ​ശീ​യ പാ​ത​യി​ൽ ക​ല്ല​മ്പ​ല​ത്തി​നു സ​മീ​പം വെ​യി​ലൂ​രി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ദ​മ്പ​തി​ക​ൾ മ​രി​ച്ചു. പ​ര​വൂ​ർ കൂ​ന​യി​ൽ സു​ലോ​ച​ന നി​വാ​സി​ൽ ശ്യാം (58), ​ഭാ​ര്യ ഷീ​ന (51) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 4.30നായിരുന്നു അ​പ​ക​ടം.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ക​ല്ല​മ്പ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ശ്യാം ​മ​രി​ച്ചു . പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച ശേ​ഷ​മാ​ണ് ഷീ​ന മ​രി​ച്ച​ത്. കൊ​ല്ലം ഭാ​ഗ​ത്തേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്നു ബ​സ്.

ദ​മ്പ​തി​ക​ൾ പാ​രി​പ്പ​ള്ളി​യി​ൽ നി​ന്ന് ആ​റ്റി​ങ്ങ​ൽ ഭാ​ഗ​ത്തേ​ക്കാ​ണ് പോ​യ​ത്. ക​ല്ല​മ്പ​ലം പോ​ലീ​സ് കേ​സെ​ടു​ത്ത് തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.