നീണ്ടകര ഗവ.താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കാൻ ഒരു കോടി രൂപ അനുവദിച്ച് ഐആര്‍ഇഎല്‍
1572225
Wednesday, July 2, 2025 6:11 AM IST
ചവറ: നീണ്ടകര ഗവ.താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കാനായി ഒരു കോടി രൂപ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് ലിമിറ്റഡ് - ഐ ആര് ഇ എല്‍ അനുവദിച്ചതായി എന്‍.കെ. പ്രേമചന്ദ്രന് എംപി അറിയിച്ചു.
നീണ്ടകര താലൂക്ക് ആശുപത്രിയില്‍ എത്തുന്ന ഡയാലിസിസ് ആവശ്യമുള്ള രോഗികള്‍ക്ക് തൃപ്തികരമായ സേവനം നല്‍കുന്നതിന് പര്യാപ്തമായ സൗകര്യമില്ലാത്ത സാഹചര്യത്തില്‍ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുവാന്‍ ഐആര്‍ഇഎല്ലിൽ നിന്ന് ഫണ്ട് അനുവദിക്കണമെന്ന് എംപി എന്ന നിലയില്‍ ആവശ്യപ്പെട്ടിരുന്നു.
ഈ ആവശ്യം പരിഗണിച്ചാണ് ഡയാലിസിസ് യൂണിറ്റും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിനായി തുക അനുവദിച്ചതെന്ന് പ്രേമചന്ദ്രന് പ്രസ്താവനയിൽ പറഞ്ഞു. തുക അനുവദിച്ചത് സംബന്ധിച്ച് ഐ ആര് ഇ എല്‍ നീണ്ടകര താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ഔദ്യോഗികമായി അറിയിക്കും.