ഏകദിന ശില്പശാല നടത്തി
1571866
Tuesday, July 1, 2025 3:42 AM IST
ചവറ : ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പന്മന കാമ്പസിലെ മലയാളവിഭാഗം ഏകദിന ശില്പശാല നടത്തി. കേരള സർവകലാശാല മലയാള വിഭാഗം മേധാവി ഡോ.വി.ശിവദാസ് ഉദ്ഘാടനം ചെയ്തു.
മലയാള കവിതയിലെ ഭാവുകത്വ പരിണാമം എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. എസ് .നൗഷാദ് പ്രഭാഷണം നടത്തി. കവിതയും ഞാനും എന്ന വിഷയത്തെ ആസ്പദമാക്കി ഷീബ.എം.ജോൺ, പ്രിൻസി, രാജികൃഷ്ണ ,തീർഥ, ജോൺസൺ ശൂരനാട് ,ഷാജി ഡെന്നീസ്, അനിൽ ബാബു, വി.വി. ജോസ്,ഡോ. കെ.ബി.ശെൽവമണി, ഡോ.എ.എസ്.പ്രതീഷ് എന്നിവർ പ്രസംഗിച്ചു.