കഞ്ചാവ് കേസിലെ പ്രതികളെ വെറുതെവിട്ടു
1571873
Tuesday, July 1, 2025 3:42 AM IST
കൊല്ലം: കഞ്ചാവ് കടത്തി കൊണ്ടുവന്ന് ചില്ലറ വില്പന നടത്താൻ ശ്രമിച്ചു എന്ന് ആരോപിച്ച് കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നാർകോട്ടിക്ക് സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്ത പെരിനാട് സ്വദേശിയായ സതീഷിനെയും ചാത്തിനാംകുളം സ്വദേശിയായ അഖിൽ രാജിനെയും ജില്ലാ സെക്കന്റ് അഡീഷണൽ ഡിസ്ട്രിക്ട് ആന്‍ഡ് സെഷൻസ് ജഡ്ജ്എസ്. ശ്രീരാജ് വെറുതെ വിട്ടു.
പട്രോളിംഗ് ഡ്യൂട്ടി നടത്തുകയായിരുന്ന എസൈസ് സംഘം കൊല്ലം താലൂക്ക് സപ്ലൈകോ ഡിപ്പോയുടെ സമീപം ബൈക്കിൽ ഇരിക്കുകയായിരുന്ന പ്രതികളെ കണ്ട് സംശയം തോന്നുകയും തുടർന്ന് പരിശോധന നടത്തി ബാഗിൽ ഒളിപ്പിച്ച നിലയിൽ 1.200 കിലോഗ്രാം കഞ്ചാവ് കണ്ടെത്തു കയായിരുന്നു.
പ്രതികൾ സഞ്ചരിച്ച ബൈക്കും കഞ്ചാവും ഉൾപ്പെടെയുള്ള തെളിവുകളും സാക്ഷി മൊഴികളും കോടതിയിൽ പ്രോസി ക്യുഷൻ ഹാജരാക്കിയെങ്കിലും പ്രതികൾ നിരപരാധികളാണെന്ന പ്രതിഭാഗത്തിന്റെ വാദവും മറ്റും കോടതി അംഗീകരിക്കുകയായിരുന്നു. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ ചവറ ഫ്രാൻസിസ് ജെ നെറ്റോ, സി.എസ്.മനോഹർ മുണ്ടയ്ക്കൽ, പ്രേംനാഥധാര, ബിജു സി. കാവനാട്, മോനിഷ എന്നിവർ കോടതിയിൽ ഹാജരായി.