ജീവനക്കാരേയും അധ്യാപകരേയും സർക്കാർ വഞ്ചിച്ചു: അഡ്വ.പി.ജർമിയാസ്
1572222
Wednesday, July 2, 2025 6:11 AM IST
കൊല്ലം : സംസ്ഥാന സർക്കാർ പന്ത്രണ്ടാം ശമ്പള പരിഷ്കരണം നടത്താതെ ജീവനക്കാരേയും അധ്യാപകരേയും വഞ്ചിച്ചതായി കെപിസിസി സെക്രട്ടറി അഡ്വ. പി. ജർമിയാസ്. 2019 ജൂലൈ ഒന്നിലെ 11-ാം ശമ്പളപരിഷ്കരണത്തിനു ശേഷം 2024 ജൂലൈ ഒന്നു മുതൽ നടപ്പിലാക്കേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണം 2025 ജൂലൈ ഒന്ന് ആയിട്ടും നടപ്പിലാക്കാൻ സർക്കാർ ചെറുവിരൽ പോലും അനക്കിയിട്ടില്ല.
2019-ൽ നടപ്പിലാക്കിയ 11-ാം ശമ്പള പരിഷ്കരണത്തി െ ന്റ 50 ശതമാനം കുടിശിക ജീവനക്കാർക്കും അധ്യാപകർക്കും സർക്കാർ നൽകാനുണ്ടെന്നും 2019 മുതൽ ലീവ് സറണ്ടർ പണം നൽകാതെ പിഎഫിലേക്ക് ലയിപ്പിക്കുകയാണെന്നും ജർമിയാസ് പ്രസ്താവനയിൽ പറഞ്ഞു.