ചാ​ത്ത​ന്നൂ​ർ: പ്ര​വാ​സി ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​മാ​കാ​ൻ സൗ​ജ്യ ഓ​ൺ​ലൈ​ൻ സേ​വ​നം ഇ​ന്ന് ല​ഭ്യ​മാ​കും. ചാ​ത്ത​ന്നൂ​ർ റീ​ജണ​ൽ സ​ഹ​ക​ര​ണ ബാ​ങ്ക് ഹാ​ളി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ക്യാ​മ്പ് ആ​രം​ഭി​ക്കും.

വി​ദേ​ശ​ത്ത് ര​ണ്ട് വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ജോ​ലി ചെ​യ്തു​വ​രു​ന്ന 60 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​ർ, വി​ദേ​ശ​ത്തു​നി​ന്നും മ​ട​ങ്ങി​യെ​ത്തി നാ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​വ​ർ, കേ​ര​ള​ത്തി​ന് പു​റ​ത്ത് ഇ​ന്ത്യ​യി​ലെ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ സ്ഥി​രം ജോ​ലി ചെ​യ്യു​ന്ന​വ​ർ​എ​ന്നി​വ​ർ​ക്ക് ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​മാ​കാം. നി​ല​വി​ൽ 3500 രൂ​പ​യാ​ണ് പ്ര​തി​മാ​സ ക്ഷേ​മ പെ​ൻ​ഷ​നായി ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

പ്ര​വാ​സി​ക​ളാ​യ 60 ശ​ത​മാ​നം പേ​രും ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ളാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ര​ള പ്ര​വാ​സി ഫെ​ഡ​റേ​ഷ​ൻ- ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ക്യാ​മ്പി​ന് ശേ​ഷം വൈ​കു​ന്നേ​രം അ​ഞ്ചി​നു മ ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ ജി. ​എ​സ്. ജ​യ​ലാ​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും . മെ​മ്പ​ർ​ഷി​പ്പ് കാ​ർ​ഡ് വി​ത​ര​ണം ഉ​ദ്ഘാ​ട​നം കേ​ര​ള ബാ​ങ്ക് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം അ​ഡ്വ. ജി. ​എ​സ്. ലാ​ലു നി​ർ​വ​ഹി​ക്കും.