മൈലക്കാട് യുപിഎസിൽ ക്രിയേറ്റീവ് കോർണർ ഉദ്ഘാടനം ചെയ്തു
1572221
Wednesday, July 2, 2025 6:11 AM IST
കൊട്ടിയം: പഠനത്തോടൊപ്പം തൊഴിൽ നൈപുണി വികസനവും ലക്ഷ്യമാക്കി മൈലക്കാട് പഞ്ചായത്ത് യുപിസ്കൂളിൽ ഉപജില്ലയിലെ ആദ്യ ക്രിയേറ്റീവ് കോർണർ പ്രവർത്തനം തുടങ്ങി .ജി.എസ്.ജയലാൽ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.
പൊതുവിദ്യാഭ്യാസവകുപ്പും സമഗ്ര ശിക്ഷ കേരളയും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പ്രധാനമായും ഏഴ് തൊഴിൽ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നതാണ് പദ്ധതി.ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ.എസ്.ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് മുഖ്യാതിഥിയായി. ജില്ല എസ്എസ് കെ പ്രോഗ്രാം കോർഡിനേറ്റർ ജി.കെ.ഹരികുമാർ പദ്ധതി വിശദീകരണം നടത്തി. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷതവഹിച്ചു.
ഡൈനീഷ്യ റോയിസൺ, ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു ഷിബു, പഞ്ചായത്തംഗം ജി.രാജു, ജില്ല പ്രോഗ്രാം ഓഫീസർ സബീന, ചാത്തന്നൂർ ബിപിസി സജി റാണി, മാതൃസമിതി കൺവീനർ ഷെമി നെജീം, സ്റ്റാഫ് സെക്രട്ടറി നൗഫൽ എന്നിവർ പ്രസംഗിച്ചു.