കൊ​ല്ലം: കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളു​ടെ ത​ത്സ​മ​യ യാ​ത്രാ​വി​വ​ര​ങ്ങ​ൾ ‘ച​ലോ' മൊ​ബൈ​ൽ ആ​പ്പി​ൽ ഇ​നി ല​ഭ്യ​മാ​കു​മെ​ന്ന് മ​ന്ത്രി കെ.​ബി.ഗ​ണേ​ഷ് കു​മാ​ർ. പ​ത്ത​നാ​പു​രം കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യു​ടെ ഇ-​ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്റ്റോ​പ്പി​ൽ നി​ൽ​ക്കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ബ​സി​നെ​ക്കു​റി​ച്ചും ഒ​ഴി​വു​ള്ള സീ​റ്റു​ക​ളെ​ക്കു​റി​ച്ചും വി​വ​രം ല​ഭി​ക്കും. ടി​ക്ക​റ്റ് എ​ടു​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന സ്മാ​ർ​ട് കാ​ർ​ഡു​ക​ളും മൊ​ബൈ​ൽ ആ​പ്പ് വ​ഴി ചാ​ർ​ജ് ചെ​യ്യാ​നാ​കും. അ​ച്ച​ടി​ച്ച 90,000 കാ​ർ​ഡു​ക​ളി​ൽ 82,000 കാ​ർ​ഡു​ക​ൾ വി​ല്പന ന​ട​ത്തി. അ​ഞ്ചു​ല​ക്ഷം കാ​ർ​ഡു​ക​ൾ​കൂ​ടി ഉ​ട​ൻ സ​ജ്ജ​മാ​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

നി​ല​വി​ൽ 26 കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​ക​ൾ ഇ-​ഓ​ഫീ​സ് സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റി. റോ​ഡി​ലേ​ക്ക് മാ​ലി​ന്യം വ​ലി​ച്ചെ​റി​യാ​തി​രി​ക്കാ​ൻ ബ​സു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ഡ​സ്റ്റ് ബി​ൻ സൗ​ക​ര്യം സ്വ​കാ​ര്യ ബ​സു​ക​ളി​ലും സ​ജ്ജ​മാ​ക്കും. ദീ​ർ​ഘ​ദൂ​ര യാ​ത്ര​യ്ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ബ​സു​ക​ൾ ഉ​ട​ൻ നി​ര​ത്തി​ലി​റ​ക്കു​മെ​ന്നും വൈ​ഫൈ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

2000 ഡ​സ്റ്റ് ബി​ന്നു​ക​ളു​ടെ​യും ബ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് ല​ഭി​ച്ച 600 ഡ​സ്റ്റ് ബി​ന്നു​ക​ളു​ടെ​യും സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം, പ​ത്ത​നാ​പു​രം യൂ​ണി​റ്റി​ൽ പു​തു​താ​യി പ​ണി​ക​ഴി​പ്പി​ച്ച ഗാ​രേ​ജ് ഷെ​ഡ്, ‘മി​ല്ല​റ്റ് മാ​തൃ​കാ​തോ​ട്ടം' പ​ദ്ധ​തി​എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു.

പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 7,24,000 രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് പ​ത്ത​നാ​പു​രം ഡി​പ്പോ കം​പ്യൂ​ട്ട​ർ​വ​ൽ​ക്ക​രി​ച്ച​ത്. ചീ​ഫ് ഓ​ഫീ​സ് ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ ഓ​ഫീ​സു​ക​ളും ഇ-​ഓ​ഫീ​സ് സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റു​ക​യാ​ണ്. മു​ത്തു​റ്റ് മി​നി ഗ്രൂ​പ്പാ​ണ് ഡ​സ്റ്റ്ബി​ന്നു​ക​ൾ സ്പോ​ൺ​സ​ർ ചെ​യ്ത​ത്.​

കെ​എ​സ്ആ​ർ​ടി​സി​യും ജ​ഗ​ൻ​സ് മി​ല്ല​റ്റ് ബാ​ങ്കും സം​യു​ക്ത​മാ​യി മി​ല്ല​റ്റ്/ ചെ​റു​ധാ​ന്യ​ങ്ങ​ളു​ടെ പ്ര​ച​ര​ണാ​ർ​ഥം ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് 'മി​ല്ല​റ്റ് മാ​തൃ​കാ​തോ​ട്ടം'.

പ​ത്ത​നാ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ. തു​ള​സി അ​ധ്യ​ക്ഷ​നാ​യി. കെ​എ​സ്ആ​ർ​ടി​സി ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ പി.​എ​സ്.​പ്ര​മോ​ജ് ശ​ങ്ക​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സു​നി​താ രാ​ജേ​ഷ്, പ​ത്ത​നാ​പു​രം ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ന​സീ​മ ഷാ​ജ​ഹാ​ൻ, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​ബി. അ​ൻ​സാ​ർ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​വൈ. സു​ന​റ്റ്, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൺ ബ​ൽ​ക്കീ​സ് ബീ​ഗം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഷീ​ജ ഷാ​ന​വാ​സ്, വാ​ർ​ഡ് മെ​മ്പ​ർ സ​ലൂ​ജ ദി​ലീ​പ്, കെ​എ​സ്ആ​ർ​ടി​സി എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്‌​ട​ർ പി.​എം. ഷ​റ​ഫ് മു​ഹ​മ്മ​ദ്, കെ ​എ​സ്ആ​ർടിസി ജീ​വ​ന​ക്കാ​ർ, യാ​ത്ര​ക്കാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.