പുനഃപ്രതിഷ്ഠാ വാർഷികം ഇന്ന്
1571864
Tuesday, July 1, 2025 3:42 AM IST
പരവൂർ : പൂതക്കുളം ഈഴംവിള ഭദ്രകാളീ ദേവീ ക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണവും പുനഃ പ്രതിഷ്ഠാ വാർഷികവും ഇന്ന് നടക്കും.ക്ഷേത്രം തന്ത്രി ചെങ്ങന്നൂർ താഴ്മൺ മഠം കണ്ഠരര് രാജീവരര് തന്ത്രിയുടെ മുഖ്യകാർമികത്വത്തിലും ക്ഷേത്രം മേൽശാന്തി എം.കെ .സോമൻ ശാന്തിയുടെ കാർമികത്വത്തിലുമാണ് പൂജാചടങ്ങുകൾ നടക്കുന്നത്.
രാവിലെ ആറിന്് ഗണപതി ഹോമം, 7.16നും 7.46നകം അഷ്ടബന്ധ കലശം, തുടർന്ന് കലശാഭിഷേകം, കലശപൂജ, ഉച്ചയ്ക്ക് 12.30ന് അന്നദാനം.വൈകുന്നേരം ആറിന് ശീവേലി എഴുന്നെള്ളത്ത്,6.45 ദീപാരാധന,7.30ന് അത്താഴപൂജ, മംഗളപൂജ.