കലയപുരം ആശ്രയയിൽ ഡോക്ടേഴ്സ് ഡേ ആഘോഷിച്ചു
1572226
Wednesday, July 2, 2025 6:11 AM IST
കൊട്ടാരക്കര : കലയപുരം ആശ്രയ സങ്കേതത്തിൽ ഡോക്ടേഴ്സ് ഡേ ആഘോഷം മൂന്നിന് വൈകുന്നേരം നാലിന് നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ആശ്രയ പ്രസിഡന്റ് കെ. ജയകുമാർ അധ്യക്ഷത വഹിക്കും.
ചടങ്ങിൽ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രഞ്ജിത്ത് കുമാർ, ജില്ലാപഞ്ചായത്ത് അംഗം ആർ. രശ്മി, കൊട്ടാരക്കര മുൻ നഗരസഭാ ചെയർമാൻ എസ്.ആർ.രമേശ്, ആശ്രയ വൈസ് പ്രസിഡന്റ് പട്ടാഴി ജി. മുരളീധരൻ മാസ്റ്റർ, ആശ്രയ എഫ്എം 90 മാനേജിംഗ് ഡയറക്ടർ ജുബിൻ സാം,
ഡോ. ആശ ജോസ്, വർഗീസ് മാത്യു തുടങ്ങിയവർ പ്രസംഗിക്കും. അലോപ്പതി, ആയുർവേദ, ഹോമിയോപ്പതി ആരോഗ്യശാഖകളിലെ മുതിർന്ന ഡോക്ടർമാരെ ചടങ്ങിൽ ചിറ്റയം ഗോപകുമാർ ആദരിക്കും.
ഡോക്ടേഴ്സ് ദിനാചരണത്തി െന്റ ഭാഗമായി സങ്കേതത്തിലെ താമസക്കാർക്കായി ഡോ. രാജലക്ഷ്മി, ഡോ. ശ്രീകുമാരി സെൻ എന്നിവരുടെ നേതൃത്വത്തിൽ ഹോമിയോ മെഡിക്കൽ ക്യാമ്പും ഡോ.എം.രാധാമണിയുടെ നേതൃത്വത്തിൽ ത്വക്ക് രോഗ ചികിത്സാക്യാമ്പും നടത്തും.