അഖിലകേരള വിശ്വകർമ മഹാസഭ ശാഖാവാർഷികം
1571865
Tuesday, July 1, 2025 3:42 AM IST
ചാത്തന്നൂർ: അഖില കേരളവിശ്വകർമ ചാത്തന്നൂർ ശാഖയുടെ വാർഷിക സമ്മേളനം ശാഖാ പ്രസിഡന്റ് രഞ്ജിത്ത് ജനാർദനന്റെ അധ്യക്ഷതയിൽ സംസ്ഥാന ട്രഷറർ കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ വിശ്വകർമജർക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കണമെന്നും വിശ്വകർമജരെ സർക്കാർ ഒ ഇ സി ലിസ്റ്റിൽ ഉൾപ്പെടുത്തി വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യൂണിയൻ സെക്രട്ടറി അനന്തൻ കല്ലുവാതുക്കൽ മുഖ്യപ്രഭാഷണം നടത്തി. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് കാഷ് അവാർഡും ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു തലം വരെയുള്ള കുട്ടികൾക്ക് പഠനോപകരണവും ചാത്തന്നൂർ യൂണിയൻ വൈസ് പ്രസിഡന്റ് വി. എ. മോഹൻലാൽ നിർവഹിച്ചു.
ചടങ്ങിൽ വിശിഷ്ട വ്യക്തികളെ ആദരിച്ചു. യൂണിയൻ നേതാക്കളായ ബിനുകുമാർ ചിറക്കര , വിനോദ് പാണിയിൽ എന്നിവർ പ്രസംഗിച്ചു. ശാഖ ഭാരവാഹികളായി രഞ്ജിത് ജനാർദ്ദനൻ-പ്രസിഡന്റ്, കെ.ജയപ്രകാശ് - സെക്രട്ടറി, ഡി.രാമചന്ദ്രൻ- ട്രഷറർ , ശിവസുതൻ -വൈസ്പ്രസിഡന്റ്, ഗിരീഷ് -ജോയിന്റ് സെക്രട്ടറി , ദീപ്തി- യൂണിയൻപ്രതിനിധി എന്നിവരെ തെരഞ്ഞെടുത്തു.