വാർഷികദിനാചരണം നടത്തി
1572232
Wednesday, July 2, 2025 6:23 AM IST
കൊല്ലം: ശിവഗിരി മുൻ മഠാധിപതിയും ധർമസംഘം ട്രസ്റ്റ് പ്രസിഡന്റുമായിരുന്ന സ്വാമിശാശ്വതികാനന്ദയുടെ സമാധിവാർഷിക ദിനാചരണം സ്വാമിസച്ചിദാനന്ദ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ മുണ്ടയ്ക്കലിലെ ഫൗണ്ടേഷൻ ആസ്ഥാനത്ത് ആചരിച്ചു.ദിനാചരണത്തി െന്റ ഭാഗമായി പുഷ്പാർച്ചനയും സമൂഹപ്രാർഥനയും അനുസ്മരണ സമ്മേളനവും നടന്നു.
ഫൗണ്ടേഷൻ ചെയർമാൻ എസ്.സുവർണ്ണകുമാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുഖാകാശസരസ്വതി അധ്യക്ഷത വഹിച്ചു. വർക്കിംഗ് ചെയർമാൻ പി. എസ്.ബാബുറാം മുഖ്യപ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി കെ.പി.സുധാകരസ്വാമികൾ, ട്രഷറർ പ്രബോധ് എസ്.കണ്ടച്ചിറ മറ്റ് ഭാരവാഹികളായ വെളിയം ഗാനപ്രിയൻ, ക്ലാവറ സോമൻ, ഷാജിലാൽ കരുനാഗപ്പള്ളി, സി.വി.മോഹൻകുമാർ, കെ.ബി.അജിതൻ, രാജു ഇരിങ്ങാലക്കുട, പ്രസന്നൻ, വൈഷ്ണവ്, അനിൽപടിക്കൽ, അജിതസദാനന്ദൻ, മണിയമ്മ രാമചന്ദ്രൻ, സുരേഷ്, അശോകൻ എന്നിവർ പ്രസംഗിച്ചു.