മെത്രാസന ശുശ്രൂഷക സംഘം വാർഷിക സമ്മേളനം നടന്നു
1572241
Wednesday, July 2, 2025 6:32 AM IST
കുണ്ടറ : കൊല്ലം മെത്രാസന ശുശ്രൂഷക സംഘം വാർഷിക സമ്മേളനം നടന്നു. നെടുമ്പായിക്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന സമ്മേളനം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോസഫ് മാർ ദിവാന്നാസിയോസ് ഉദ്ഘാടനം ചെയ്തു.
ഇടവക വികാരി ഫാ.മാത്യുസ് ടി. ജോർജ് തലവൂർ അധ്യക്ഷത വഹിച്ചു. ജോർജ് പുളിക്കൻ ക്ലാസുകൾക്ക് നേതൃത്വം നൽകി.