എസ്ബിഐ സ്ഥാപകദിനം ആഘോഷിച്ചു
1572239
Wednesday, July 2, 2025 6:32 AM IST
കൊല്ലം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപക ദിനത്തോടനുബന്ധിച്ചു എസ് ബി ഐ കൊല്ലം ഹോം ലോൺ സെന്ററി െന്റ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ വായ്പ മേള സംഘടിപ്പിച്ചു.
ഡപ്യൂട്ടി ജനറൽ മാനേജർ ആനന്ദ് മുക്തൻ മേള ഉദ്ഘാടനം ചെയ്തു. അസി. ജനറൽ മാനേജർ എം.മഞ്ജു, വിദ്യാർഥികളായ സോന, ശബരിനാഥ് എന്നിവർക്കൊപ്പം ആഘോഷ കേക്ക് മുറിച്ചു മധുരം പങ്കുവച്ചു.
ചീഫ് മാനേജർമാരായ രാജകൈലാസനാഥ് ആദി നാരായണൻ, ജി.ഹരികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എഴുപതാം പിറന്നാളിനോടനുബന്ധിച് 70
കുട്ടികൾക്ക് ഇന്നലെ വിദ്യാഭ്യാസ വായ്പക്കുള്ള അനുമതി പത്രം നൽകി.