ജില്ലയിൽ ഇന്ന് എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്
1572237
Wednesday, July 2, 2025 6:23 AM IST
കൊല്ലം: ടികെഎം കോളജിൽ എഐഎസ്എഫ് ജില്ലാ ഭാരവാഹികളെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതിൽ പ്രതിഷേധിച്ച് എഐഎസ്എഫ് ജില്ലാ കമ്മിറ്റി ഇന്ന് ജില്ലയിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.
ജില്ലയിലെ പല കോളജുകളിലും എഐഎസ്എഫിന് നേരെ എസ്എഫ്ഐയുടെ ആക്രമണമുണ്ടായെന്നും സംസ്ഥാന സെക്രട്ടറി എ.അധിൻ പത്രസമ്മേളനത്തിൽ ആരോപിച്ചു. കലാലയങ്ങളിൽ അക്രമ രാഷ്്ട്രീയം ഏറ്റവും കൂടിയ ജില്ലയായി കൊല്ലം മാറി.
ഇന്നലെ ടികെഎം കോളജിന് മുന്നിൽ സ്ഥാപിച്ചിരുന്ന തങ്ങളുടെ കൊടി തോരണങ്ങൾ എസ്എഫ്ഐ നശിപ്പിച്ചു. എഐഎസ്എഫ് പ്രവർത്തകരെ ആക്രമിക്കുകയും ഉണ്ടായി. ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു മർദനം.
എസ്എൻ കോളജിലെ എസ്എഫ്ഐ യൂണിറ്റ് ഭാരവഹികളാണ് ടികെഎം കോളജിലെത്തി ആക്രമണം നടത്തിയതെന്ന് അധിൻ വ്യക്തമാക്കി.