വയനദിനാചരണം
1571878
Tuesday, July 1, 2025 3:42 AM IST
അഞ്ചല്‍ : ഏരൂര്‍ ആർച്ചൽ ടി. കെ. ഷാഹുൽ ഹമീദ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായന പക്ഷാചരണവും പി .എൻ.പണിക്കർ അനുസ്മരണ ദിനവും ആചരിച്ചു. പരിപാടികളുടെ ഭാഗമായി കുട്ടികളുടെ ക്വിസ് , ചിത്രരചന മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു.
ഗ്രന്ഥശാല പ്രസിഡന്റ് ടി .അജയൻ അധ്യക്ഷത വഹിച്ച ചടങ്ങില്‍ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രദീപ് കണ്ണങ്കോട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരന് ഷാർലി ബെഞ്ചമിൻ രചിച്ച "ഉടുമ്പുകളുടെ ഉദ്യാനം"എന്ന കഥാസമാഹാരം ലൈബ്രറിക്ക് കൈമാറി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനമുരളി, സെക്രട്ടറി എസ്. ഉദയൻ, ഉണര്‍വ് സംഘം പ്രസിഡന്റ്് ആർ.പി. അജികുമാർ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ഡി. രാധാകൃഷ്ണൻ, എം.എസ് .ബീന എന്നിവര്‍ പ്രസംഗിച്ചു .