ആര്യങ്കാവ് സെന്റ് മേരീസ് ഇടവക ദൈവാലയത്തിൽ തിരുനാളിന് കൊടിയേറി
1244891
Thursday, December 1, 2022 11:14 PM IST
ആര്യങ്കാവ്: ആര്യങ്കാവ് സെന്റ് മേരീസ് ഇടവക ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാളിന് കൊടിയേറി. ഇടവക വികാരി ഫാ. ഫിലിപ് തയ്യിൽ കൊടിയേറ്റ് നിർവഹിച്ചു. തിരുനാൾ എട്ടിന് സമാപിക്കും. ഫാ. ജോബിൻ കൈതപറമ്പിൽ, ഫാ. വർഗീസ് കായിത്തറ എന്നിവർ സംബന്ധിച്ചു.
ബിഗ് സ്ക്രീൻ ഫെസ്റ്റ്
ഇന്നു മുതൽ
കൊല്ലം: കൊല്ലം കോർപ്പറേഷന്റെയും ജില്ലാ സ്പോർട്ട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ ഖൽ ബിൽ ഖത്തർ ബിഗ് സ്ക്രീൻ ഫെസ്റ്റ് ലാൽ ബഹാദൂർ സ്റ്റേഡിയത്തിൽ ഇന്നു മുതൽ നടക്കും.
500 സ്ക്വയർ ഫീറ്റ് സ്ക്രീനിലാണ് ലോകകപ്പ് ഫുട്ബോൾ മത്സര ലൈവ് പ്രദർശിപ്പിക്കുന്നത്.കളി കുടുംബ സമേതം കാണാനുള്ള സൗകര്യവുമുണ്ട്.
ഇന്ന് വൈകുന്നേരം നാലിന് ചിന്നക്കടയിൽ നിന്ന് വിളംബര റാലി ആരംഭിച്ച് സ്റ്റേഡിയത്തിൽ എത്തും. തുടർന്ന് പ്രദർശനത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും. മേയർ പ്രസന്ന ഏണസ്റ്റ് അധ്യക്ഷത വഹിക്കും.
ഡെപ്യൂട്ടി മേയർ കൊല്ലം മധു, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്റ്റ്, വൈസ് പ്രസിഡന്റ് കെ.രാമഭദ്രൻ, സെക്രട്ടറി എസ്.രാജേന്ദ്രൻ നായർ, കൗൺസിലർ എ.കെ. സവാദ് എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.