ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ യൂ​ണി​റ്റ് സ​മ്മേ​ള​നം ന​ട​ത്തി
Friday, September 30, 2022 11:16 PM IST
പാ​രി​പ്പ​ള്ളി:​ ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ പാ​രി​പ്പ​ള്ളി യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം വ്യാ​പാ​ര ഭ​വ​നി​ൽ വ​ച്ച് ന​ട​ത്തി. പ​ര​വൂ​ർ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ദേ​വ​ലാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡന്‍റ്‌ വി​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വഹിച്ചു. സെ​ക്ര​ട്ട​റി ബി​ജു കൈ​ര​ളി റി​പ്പോ​ർ​ട്ട്‌ അ​വ​ത​രി​പ്പി​ച്ചു.
ന​ന്ദു വേ​ള​മാ​നൂ​ർ, ജി​ജോ പ​ര​വൂ​ർ, അ​രു​ൺ പ​ന​ക്ക​ൽ, അ​നി​ൽ വേ​ള​മാ​നൂ​ർ, അ​നി​ൽ സ്റ്റാ​ർ​വി​ഷ​ൻ, സു​നി​ൽ ക​ല്ലു​വാ​തു​ക്ക​ൽ, സ​ലു ഡ്രീം​സ്‌ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് ദാ​ന​വും ആ​ദ​രി​ക്ക​ലും ന​ട​ന്നു.
കൊ​ട്ടാ​ര​ക്ക​ര: ഓ​ൾ കേ​ര​ളാ ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ നെ​ടു​മ​ൺ​കാ​വ് യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം നെ​ടു​മ​ൺ​കാ​വ് വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ന്നു.
യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ജ​യ​ബോ​സ് അ​ധ്യ​ക്ഷ​നാ​യി. കൊ​ട്ടാ​ര​ക്ക​ര മേ​ഖ​ല ​പ്ര​സി​ഡ​ന്‍റ് എ​ൻ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ ഉദ്ഘാ​ട​നം ചെ​യ്തു . ജി​ല്ലാ​പ്ര​സി​ഡന്‍റ് ജോ​യി ഉ​മ്മ​ന്നൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും സാ​ന്ത്വ​നം പ​ദ്ധ​തി വി​ശ​ദീ​ക​ര​ണ​വും യൂ​ണി​റ്റ് നി​രീ​ക്ഷ​ക​ൻ സ​ജു കാ​ക്ക​ത്താ​നം സം​ഘ​ട​നാ​അ​വ​ലോ​ക​ന​വും ന​ട​ത്തി. പി.​മ​ണി​ലാ​ൽ, ശ​ശി​ ഉ​പാ​സ​ന, സു​നി​ൽ ക​ള​ർ​ലാ​ൻ​ഡ്, സു​നി​ൽ സ​ൺ​ഗ്രാ​ഫി​ക്സ്, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ബി​ജു എ​ന്നി​വ​ർ പ്രസംഗിച്ചു.
യൂണിറ്റ് ഭാരവാഹികളായി മു​രു​ക​ൻ പു​ല​രി​-പ്രസിഡന്‍റ്, സ​ജീ​വ് -സെക്രട്ടറി, ശ്യാം-സെക്രട്ടറി, ദീ​പു-ജോയിന്‍റ് സെക്രട്ടറി, ​മ​ണി​ലാ​ൽ, അ​ജ​യ​ബോ​സ്, സു​നി​ൽ​ ക​ള​ർ​ലാ​ൻ​ഡ്, ബി​ജു-മേഖലാ കമ്മിറ്റിയംഗങ്ങൾ എ​ന്നി​വ​രെ​ തെ​രെ​ഞ്ഞെ​ടു​ത്തു.