കോളജ് വിദ്യാർഥി മരിച്ച നിലയിൽ
1590041
Monday, September 8, 2025 10:06 PM IST
കാഞ്ഞങ്ങാട്: കോളജ് വിദ്യാർഥിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പടന്നക്കാട് നെഹ്റു കോളജിലെ മൂന്നാംവർഷ ബിഎസ്സി മാത്തമാറ്റിക്സ് വിദ്യാർഥി പടന്നക്കാട് കരുവളം കാരക്കുണ്ട് റോഡ് ശ്രീനിലയത്തിലെ ശ്രീഹരി (21) ആണ് മരിച്ചത്.
പ്ലസ്ടു വിദ്യാർഥിയായിരിക്കേ ഒരു കൈവിരലിൽ ഒരു മണിക്കൂർ നേരം നിർത്താതെ പുസ്തകം കറക്കി ഇന്ത്യാ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടിയിരുന്നു. എസ്എഫ്ഐ പ്രവർത്തകനായിരുന്നു. കരുവളത്തെ അച്ചാംതുരുത്തി പവിത്രൻ-ശാന്തി ദമ്പതികളുടെ മകനാണ്. സഹോദരി: ശ്രീക്കുട്ടി.