ഒന്നരമാസമായി പെരിയയില്‍ വില്ലേജ് ഓഫീസറില്ല
1590407
Wednesday, September 10, 2025 12:49 AM IST
പെരിയ: പെരിയ വില്ലേജ് ഓഫീസിലെത്തുന്ന പെരിയയിലെ ജനങ്ങള്‍ക്ക് വില്ലേജ് ഓഫീസറുടെ സേവനത്തിനായി ഇനിയും കാത്തിരിക്കണം.
നിരവധി ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളും ആരോഗ്യ കേന്ദ്രങ്ങളും എണ്ണമറ്റ കച്ചവടസ്ഥാപനങ്ങളുമുള്ള പെരിയയില്‍ വില്ലേജ് ഓഫീസര്‍ ഇല്ലാതായിട്ട് ഒന്നരമാസം പിന്നിട്ടു. സ്പെഷല്‍ വില്ലേജ് ഓഫീറാകട്ടെ വര്‍ധിച്ചുവരുന്ന ജോലിഭാരം കാരണം നട്ടംതിരിയുകയാണ്.
വില്ലേജ് അസിസ്റ്റന്റിന്റെ തസ്തിക ഒഴിഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം രണ്ടുകഴിഞ്ഞു. സ്ഥലം മാറിപ്പോയ വില്ലേജ് അസിസ്റ്റന്റിന് പകരം നിയമനം നടത്താത്തതും നിലവില്‍ പ്രശ്നങ്ങള്‍ രൂക്ഷമാക്കുന്നുണ്ട്.
ആവശ്യങ്ങള്‍ നിറവേറ്റാനാവാതെ ഓരോപ്രാവശ്യവും ഓഫീസ് കയറിയിറങ്ങുന്ന നാട്ടുകാര്‍ക്കുമുന്നില്‍ തന്റെ നിസഹയാവസ്ഥ പറയാന്പോലുമാവാതെ കുഴങ്ങുകയാണ് സ്പെഷല്‍ വില്ലേജ് ഓഫീസര്‍.