കാറിടിച്ച് ഓട്ടോറിക്ഷ യാത്രക്കാരന് മരിച്ചു
1590848
Thursday, September 11, 2025 10:04 PM IST
പെര്‍ള: കാറിടിച്ച് ഓട്ടോറിക്ഷ യാത്രക്കാരന് മരിച്ചു. ഷേണി ബദറളയിലെ നാരായണമൂല്യ (67) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 8.30 ഓടെ ഷേണി സ്കൂളിന് സമീപമാണ് അപകടം. രോഗിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങുകയായിരുന്നു.
കാറിച്ച് ഓട്ടോറിക്ഷ മറിയുകയായിരുന്നു. ഉടന്‍തന്നെ കാസര്‍ഗോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യ: ഗിരിജ. മക്കള്‍: യോഗേഷ്, സുരേന്ദ്ര, ഹരീഷ്. മരുമക്കള്‍: ശാരദ, പുഷ്പ, ഗീത.