അജയന്റെ ചികിത്സയ്ക്കായി നാടൊന്നിക്കുന്നു
1590668
Thursday, September 11, 2025 12:53 AM IST
വെള്ളരിക്കുണ്ട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പാത്തിക്കരയിലെ അജയൻ കൂട്ടക്കളത്തിന്റെ ചികിത്സാ ധനസഹായ കമ്മിറ്റി അവലോകന യോഗം വെള്ളരിക്കുണ്ട് വ്യാപര ഭവനിൽ ചേർന്നു.
പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. ഇതുവരെ 10 ലക്ഷത്തിന് മുകളിൽ ചികിത്സ ചെലവ് ആശുപത്രിയിൽ ആയതിനാൽ വ്യത്യസ്ത പരിപാടികളിലൂടെ പരമാവധി തുക സമാഹരിച്ചു നൽകാനുള്ള തയാറെടുപ്പിലാണ് ചികിത്സാ കമ്മിറ്റി. ചടങ്ങിൽ പുന്നക്കുന്ന് ഇടവക വികാരി റവ. ഡോ. ജേക്കബ് നെടുങ്ങാട്ട് വിശ്വാസികളിൽ നിന്നും നാട്ടുകാരിൽ നിന്നുമായി സമാഹരിച്ച ചികിത്സാ ധനസഹായം കമ്മിറ്റിക്ക് കൈമാറി.
ബിരിയാണി ചലഞ്ച് നടത്തി
അജയന്റെ ചികിത്സ സഹായത്തിനുവേണ്ടി എൽഡിഎഫിന്റെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തി. ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ. വിഷ്ണു, ബിജു തുളുശേരി, ഹരീന്ദ്രൻ, കെ.യു. ജോയ്, ടി.എൻ. ഗിരീഷ്, ബേബി പുതുമന, മാമച്ചൻ, ജോജി പാലമറ്റം, ജോഷ്വാ ഒഴുകയിൽ, സൈമൺ മുട്ടയാനി, ജയിംസ്, മനോജ് ഒറീത്ത, ടോമി വട്ടക്കാട്ട്, ചന്ദ്രൻ വിളയിൽ, ബെന്നി വിലങ്ങാട്, അരുൺ, രമണി, കേശവൻ പാത്തിക്കര എന്നിവർ സംബന്ധിച്ചു.