പരിശീലന ക്യാമ്പ് സമാപിച്ചു
1590179
Tuesday, September 9, 2025 1:47 AM IST
പാലാവയൽ:പാലാവയൽ ക്ലബിന്റെ നേതൃത്വത്തിൽ സെന്റ് ജോൺസ് നീന്തൽകുളത്തിലും തേജസ്വിനി പുഴയിലുമായി നടന്ന ലൈഫ് ഗാർഡ്, സ്വിമ്മിംഗ് ഇൻസ്ട്രക്ടർ, ഫസ്റ്റ് എയ്ഡ്, സിപിആർ കോഴ്സ് പരിശീലനം സമാപിച്ചു.
സമാപന സമ്മേളനം പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ പ്രശാന്ത് പാറേക്കുടിലിൽ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ബിജു മാപ്പിളപറമ്പിൽ അധ്യക്ഷതവഹിച്ചു.
വൈസ് പ്രസിഡന്റ് ജോസ് പ്രകാശ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
മുഖ്യ പരിശീലകൻ ഡോ.ബി. സനു, ക്ലബ് സെക്രട്ടറി പി.കെ. ജോസഫ്, നീന്തൽ പരിശീലകൻ ബിജു മാത്തശേരിൽ, ബിജു നെട്ടനൊഴുകയിൽ എന്നിവർ പ്രസംഗിച്ചു.
തിരുവനന്തപുരം വിന്നർ ലാൻഡ് ഇന്റർനാഷണൽ സ്പോർട്സ് അക്കാദമി പരിശീലകരായ ഡോ.ബി. സനു, രമേശ് എന്നിവരാണ് കോച്ചിംഗ് നൽകിയത്.