റസിഡന്റ്സ് അസോസിയേഷൻ പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു
1590176
Tuesday, September 9, 2025 1:47 AM IST
നീലേശ്വരം: നീലേശ്വരം മന്ദംപുറത്തുനിന്ന് റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് അടിപ്പാത അനുവദിക്കുക, മന്ദംപുറം റോഡ് നവീകരിച്ച് കലുങ്കു കെട്ടി ഗതാഗതയോഗ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മന്ദംപുറം റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ ദേശീയപാത ഉപരോധിച്ചു.
നഗരസഭ സ്ഥിരം സമിതി ചെയർമാൻ ഷംസുദ്ദീൻ അരിഞ്ചിറ ഉദ്ഘാടനം ചെയ്തു. റസിഡന്റ്സ് അസോസിയേഷൻ രക്ഷാധികാരി കെ.കെ. കുമാരൻ അധ്യക്ഷത വഹിച്ചു.
പ
്രഡിഡന്റ് ടി. വിജയൻ, സെക്രട്ടറി എം. ഗീത, അടുക്കം മുഹമ്മദ്കുഞ്ഞി, തെക്കുമ്പാടൻ ബാലകൃഷ്ണൻ, പി.എസ്.എസ്. കരുവാച്ചേരി, സുജാത വിജയൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് പോലീസെത്തി സമരക്കാരെ നീക്കി.